തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എന്‍ഐഎ റെയിഡ്
Feb 9, 2024, 08:51 IST


തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എന്‍ഐഎ റെയിഡ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സി.പി റഷീദിന്റെ സഹോദരന്‍ ഇസ്മയിലിന്റെ യാക്കരയിലെ ഫ്‌ലാറ്റിലാണ് എന്‍ഐഎ സംഘം റെയിഡ് നടത്തിയത്. ഇസ്മായിലിന്റെ ഫോണ്‍ എന്‍.ഐ.എ സംഘം പിടിച്ചെടുത്തു.
ഹൈദരാബാദില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ 2023 അറസ്റ്റിലായിരുന്നു.ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എന്‍ഐഎ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ മലപ്പുറത്തുള്ള സിപി റഷീദിന്റെ കുടുംബ വീട്ടിലും റൈഡ് നടന്നിരുന്നു.പുലര്‍ച്ചെ 4ന് ആരംഭിച്ച റെയിഡ് രാത്രി 9 വരെ നീണ്ടു നിന്നിരുന്നു.