നെയ്യാറ്റിൻകര കൊലക്കേസ്​ ; നാലുപേർ പിടിയിൽ

google news
arrest8

നെ​യ്യാ​റ്റി​ൻ​ക​ര : ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ.

ഒ​ന്നാം പ്ര​തി വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല പ​ട്ട്യ​ക്കാ​ല​പു​ത്ത​ൻ​വീ​ട് ജെ.​എ​സ്. ഭ​വ​നി​ൽ ജെ.​എ​സ്. ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം ക​ണ്ണ​റ​വി​ള​യി​ൽ മ​നോ​ജ്(19), ചൊ​വ്വ​ര ച​പ്പാ​ത്ത് ബ​ഥേ​ൽ ഭ​വ​നി​ൽ അ​ഭി​ജി​ത്ത്(18), കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ പെ​രു​ന്താ​ന്നി പ്ലാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ത്ത്(23) എ​ന്നി​വ​രാ​ണ് ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ്​​ ജ​യി​ൽ​മോ​ചി​ത​നാ​യ​​ത്. പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാ​രാ​ണ്.

പ​ട്ട്യ​ക്കാ​ല​ക്കു​സ​മീ​പം പ​പ്പ​ട​ക്ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​ദി​ത്യ​ന് ജി​ബി​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ടു​മാ​സം മു​മ്പ് ആ​ദി​ത്യ​ൻ ജി​ബി​നി​ൽ നി​ന്ന്​ വാ​ങ്ങി​യ ബൈ​ക്കി​ന്‍റെ ഫി​നാ​ൻ​സി​നെ ചൊ​ല്ലി​യു​ള്ള സാ​മ്പ​ത്തി​ക​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ക​ല​ക്​​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി നെ​ല്ലി​മൂ​ട് എ​ത്തി​യ​പ്പോ​ൾ ജി​ബി​നു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദി​ത്യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്​​ക​രി​ച്ചു. പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ്​ കൊ​ട​ങ്ങാ​വി​ള​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തു.

Tags