നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ കൂടി ഉയർത്തും
neyyar dam

തിരുവനന്തപുരം : നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 2.5 സെ.മീറ്റർ വീതം ഉയർത്തിയിട്ടുണ്ട് (ആകെ - 10 സെ.മീറ്റർ ). അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഒരു മണിക്കൂറായി കനത്ത മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന നിലയിൽ ഞായറാഴ്ച (ജൂലൈ - 31) രാത്രി 7:30 ന് നാലു ഷട്ടറുകളും 2.5 സെ.മീറ്റർ കൂടി ഉയർത്തുമെന്നും (ആകെ 20 cm) സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. 

Share this story