നവജാത ശിശുവിനെ കൊന്ന് ചാക്കിലാക്കി കിണറ്റില്‍ തള്ളി; 18 വര്‍ഷത്തിന് ശേഷം അമ്മ പിടിയില്‍

google news
arrest

പതിനെട്ട് വര്‍ഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞുന്ന കുട്ടിയുടെ അമ്മ ഒടുവില്‍ പിടിയിലായി. പൊന്‍കുന്നത്താണ് 2004 ല്‍ ക്രൂരമായ കൊലപാതകം നടന്നത്. ചിറക്കടവ് സ്വദേശിയായ വയലിപറമ്പില്‍ വീട്ടില്‍ ഓമനയെയാണ് പൊലീസ് പിടികൂടിയത്. ഓമന തന്റെ നവജാത ശിശുവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു.

കൊലപാതകം പുറത്തറിഞ്ഞതോടെ പിടിയിലായ ഓമന, പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. കഴിഞ്ഞ 18 വര്‍ഷത്തോളം തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളിലായി താമസിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയവരെ പിടിക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാ!ര്‍ത്തിക് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഓമനയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തിയതും പിടികൂടിയതും.

Tags