പൊ​ൻ​കു​ന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ

google news
arrest

പൊ​ൻ​കു​ന്നം : ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. ചി​റ​ക്ക​ട​വ് ക​ടു​ക്കാ​മ​ല ഭാ​ഗ​ത്ത് വ​യ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൾ എ​ന്ന ഓ​മ​ന​യാ​ണ്​ (57) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ 2004 ൽ ​ത​ന്റെ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ കെ​ട്ടി ക​ടു​ക്കാ​മ​ല ഭാ​ഗ​ത്തു​ള്ള പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഇ​വ​ർ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പ​തി​യി​ലും മ​റ്റു​മാ​യാ​ണ്​ ക​ഴി​ഞ്ഞി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags