കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത് അനന്തിരവന്‍

google news
murder

കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍ ആണ്.

തങ്കച്ചന്‍ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഷൈന്‍മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

Tags