മദ്യ ലഹരിയില്‍ അയല്‍വാസിയെ വെട്ടി ; യുവാവ് പിടിയില്‍

arrest1

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ ആദിവാസി യുവാവിനെ വെട്ടിയ പ്രതി പിടിയില്‍. വെറ്റിലച്ചോല നിവാസി  സനീഷാണ് പിടിയിലായത്. അയല്‍വാസിയായ കണ്ണനെയാണ് സനീഷ്  വെട്ടിയത്. ഇന്നലെ രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം. 

മദ്യലഹരിയില്‍ ആയിരുന്ന സനീഷ്  അയല്‍വാസിയായ കണ്ണനെ വെട്ടുകയായിരുന്നു. പ്രതിയെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Tags