നെഹ്‌റു ട്രോഫി വള്ളംകളി ഫലനിർണയത്തിലെ തർക്കം; കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്

Nehru Trophy Boat Race 2023
Nehru Trophy Boat Race 2023

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെത്തു. ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നെഹ്‌റു പവലിയനിൽ വച്ചുണ്ടായ സംഭവത്തിലാണ് കേസ്. 

കാരിച്ചാൽ ചുണ്ടൻ ആയിരുന്നു മത്സരത്തിൽ വിജയിച്ചത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്ന് വിജയത്തിലേക്കെത്തിയത്. ഇതിനു പിന്നാലെയാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്. തുടർച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊൻ കിരീടം സ്വന്തമാക്കിയത്.

അതേസമയം ഫലനി‍ർണയത്തിൽ കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ വ്യക്തമാക്കി. അഞ്ച് മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വീയപുരം രണ്ടാമതായത്. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.