നെഹ്‌റു ട്രോഫി വള്ളംകളി : അഞ്ചാം വര്‍ഷവും പൊൻ കിരീടം സ്വന്തമാക്കിപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Nehru Trophy Boat Race: Pallathuruthy Boat Club Wins Gold for Fifth Year
Nehru Trophy Boat Race: Pallathuruthy Boat Club Wins Gold for Fifth Year

.പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ


ആലപ്പുഴ: 70-ാം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പൊൻ കിരീടം സ്വന്തമാക്കിപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്.പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാംകിരീടമാണിത്. ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. 

വി.ബി.സി. കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്‌സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടന്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്.

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

വൈകിട്ട് 3.24ഓടെയാണ് ഏവരും ആവേശത്തോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനൽ മത്സരം ആരംഭിച്ചത്. 

Tags