നെടുമ്പാശ്ശേരിയിൽ ജീൻസിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടിയുടെ സ്വർണം പിടികൂടി

google news
Nedumbassery airport

നെടുമ്പാശ്ശേരി : ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണ് 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്

ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു.

Tags