എന്‍.ഇ. ബാലകൃഷ്ണമാരാര്‍ പുരസ്ക്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്

mt vasudevan nair
mt vasudevan nair

കോഴിക്കോട്: എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. ഒരുലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സീസണ്‍ രണ്ടില്‍ പുരസ്‌കാരം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.കെ. ശ്രീകുമാര്‍, സംഘാടകസമിതി ചെയര്‍മാന്‍ കെ. എസ്. വെങ്കിടാചലം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

Tags