തെരഞ്ഞെടുപ്പ് പ്രചരണം കളറാക്കി കാസർകോട് എൻഡിഎ സ്ഥാനാർത്ഥിയുടെ പര്യടനം

google news
NDA candidate  visit of Kasaragod to color the election campaign

കാസർകോട്: വസന്തോത്സവത്തിന് തുടക്കംകുറിച്ചു കൊണ്ടുള്ള ഹോളി സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി. മുള്ളേരിയയിൽ റോഡ് ഷോയ്ക്ക് മുന്നോടിയായിട്ടാണ് ബദിയടുക്ക മണ്ഡലത്തിലെ വനിതാപ്രവർത്തകരുടെ നേതൃത്വത്തിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്. 

കുമ്പടാജെ പഞ്ചായത്തിലെ മാർപ്പനടുക്കയിലെ വീടുകൾ സന്ദർശിച്ചാണ് പ്രചരണം തുടങ്ങിയത്. തുടർന്ന് ചെങ്കള പഞ്ചായത്തിലെ ചെങ്കള ഈസ്റ്റ്, എടനീർ ചാമ്പായി എസ്.സി. കോളനി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് മുള്ളേരിയ ടൗണിലെ റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്ന് കാറടുക്ക പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.

ബിജെപി ഉത്തര മേഖല ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ ഷെട്ടി, ജില്ലാ വൈസ് പ്രസിഡൻ്റ് എം. ജനനി, സംസ്ഥാന നേതാക്കളായ സതീഷ് ചന്ദ്ര ഭണ്ഡാരി, ശിവകൃഷ്ണ ഭട്ട്, ബദിയടുക്ക മണ്ഡലം പ്രസിഡൻ്റ് ഹരീഷ് നാരമ്പാടി, ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എം. ഗോപാലകൃഷ്ണൻ, കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി സുകുമാർ കുദ്രേപ്പാടി, മഹിളാ മോർച്ച നേതാക്കളായ ശൈലജ ഭട്ട്, സ്വപ്ന എന്നിവർ പങ്കെടുത്തു.