ഇ.പി.ജയരാജനുമായി ബന്ധമില്ല; കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

google news
rajeev chandrasekhar

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്നത് ഭാവന മാത്രമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇ.പി.ജയരാജനെ ഇതുവരെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും എൻഡിഎയുടെ വികസന അജൻഡയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്നും താനിതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ഇ.പി.ജയരാജനും വ്യക്തമാക്കിയിരുന്നു.