വയനാട് ഉപതെരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

NDA candidate Navya Haridas will file nomination papers today
NDA candidate Navya Haridas will file nomination papers today

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെ ഉച്ചയ്ക്ക് 12 മണിക്കാണ് നവ്യ പത്രിക സമർപ്പിക്കുക. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.