കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു

google news
bjp

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് നീളുന്നു . ഇടതു  വലതു മുന്നണികളുടെ പ്രചരണം ഒന്നാംഘട്ടം പൂര്‍ത്തിയായി. ബിജെപിയില്‍ നിന്ന് പലരുടെ പേരുകള്‍ പരിഗണനയില്‍ വന്നെങ്കിലും ആരെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല.


കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍, പി. ടി. ഉഷ, സന്ദീപ് വചസ്പതി, വി. ടി. രമ, നടന്‍ കൃഷ്ണകുമാര്‍, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചെങ്കിലും ആരെയും ഉറപ്പിച്ചില്ല. ശോഭാ സുരേന്ദ്രന്‍ ആലപ്പുഴ സ്ഥാനാര്‍ഥി ആയി. കുമ്മനം രാജശേഖരന്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചു. എന്നാല്‍ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കേണ്ടി വരും. ബിജെപിക്ക് വോട്ട് വര്‍ദ്ധനയുള്ള സ്ഥലം കൂടിയാണ് കൊല്ലം.

Tags