ഷിരൂർ ദൗത്യം അവസാനിപ്പിച്ച മടങ്ങിപ്പോകുകയാണെന്ന് നാവിക സേന

Parts of the truck's tire were found during the search at Shirur
Parts of the truck's tire were found during the search at Shirur

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

Tags