നവരാത്രി ആഘോഷം : സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി

public holiday
public holiday

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സ്‌കൂളുകൾക്ക് ഒരു ദിവസം കൂടി അവധി. സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11നും  അവധി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് ( എൻടിയു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.

Tags