വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇടുക്കി സ്വദേശി അറസ്റ്റിൽ

flight
flight

നെടുമ്പാശ്ശേരി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ് പൊലീസ് അറസ്റ്റിൽ. ഇടുക്കി സ്വദേശി പ്രവീഷ് ആണ് അറസ്റ്റിലായത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം.

യുവാവ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് പരാതി. കാബിൻ ക്രൂവിന്‍റെ പരാതിയിലാണ് പ്രവീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.

Tags