കഞ്ചാവുമായി കർണാടക സ്വദേശി തളിപ്പറമ്പ് എളമ്പേരത്ത് വെച്ച് എക്സൈസ് പിടിയിൽ

ganja

തളിപ്പറമ്പ് : കഞ്ചാവുമായി കർണാടക സ്വദേശി തളിപ്പറമ്പ് എളമ്പേരത്ത് വെച്ച് എക്സൈസിന്റെ പിടിയിലായി . തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ അഷ്‌റഫ്‌ എം വി യും  സംഘവും നാടുകാണി, എളമ്പേരം, പൂവ്വം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ എളമ്പേരത്ത് വെച്ചാണ് 10 ഗ്രാം കഞ്ചാവുമായി  കർണാടക സ്വദേശി ബസപ്പ സി  (40) പിടികൂടിയത് .

ഇയാളുടെ പേരിൽ  എൻ ഡി പി എസ് പ്രകാരം കേസെടുത്തു. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ , വിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

Share this story