കേരളത്തിലെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; മന്ത്രി വീണാ ജോർജ്
Jan 11, 2025, 19:58 IST
![veena](https://keralaonlinenews.com/static/c1e/client/94744/uploaded/f99f21860fa619aa33149ede4ea132b5.gif?width=823&height=431&resizemode=4)
![veena](https://keralaonlinenews.com/static/c1e/client/94744/uploaded/f99f21860fa619aa33149ede4ea132b5.gif?width=382&height=200&resizemode=4)
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം തുടങ്ങിയവയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്.