കര്‍ണാടക തോല്‍വി ദേശീയ നേതൃത്വം പരിശോധിക്കും : വി.മുരളീധരന്‍

google news
vm

കണ്ണൂര്‍:  കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചു ദേശീയ നേതൃത്വം പരിശോധിക്കുമെന്നുകേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ സുഡാന്‍മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ  മാധ്യമപ്രവര്‍ത്തകരോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക നേതൃത്വവും സ്വാഭാവികമായും  പരാജയത്തെ കുറിച്ചു വിശദമായി പരിശോധിക്കുമെന്ന്  അതിനുശേഷം അവര്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ടു ഭാരതീയ ജനതാപാര്‍ട്ടി ഇല്ലാതായെന്ന് ആരും വിചാരിക്കരുത്. കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചിട്ടുണ്ട്.

 എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ജനങ്ങള്‍ക്കുളള വിശ്വാസം അതില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ രാജസ്ഥാനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിഉള്‍പ്പെടെ പ്രചരണം നടത്തിയിട്ടും അവിടെ ബി.ജെ.പി പരാജയപ്പെട്ടതിനു ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി വിജയം കൈവരിച്ചിട്ടുണ്ട്.

ഇപ്പോള്‍ കര്‍ണാടകയിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മാത്രമാണുണ്ടായിരിക്കുന്നത്. ഇതിനെ കുറിച്ചു അവിടുത്തെ പാര്‍ട്ടി നേതൃത്വം അഭിപ്രായം പറയും. ബാക്കി കാര്യം ദേശീയ നേതൃത്വവും പറയുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ബിജു എളക്കുഴി എന്നിവരും നിരവധി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags