നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് താക്കീതുമായി എംവിഡി

mvd
mvd

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്.......

പൊതുസ്ഥലങ്ങളില്‍ റേസ് അല്ലെങ്കില്‍ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കില്‍ 6 മാസത്തെ തടവും അതുമല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷ വിധിക്കാവുന്നതാണെന്നും എംവിഡി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്.......
നന്നായി ഡ്രൈവ് ചെയ്യുന്നതിനു പകരം നിരത്തുകളില്‍ വാഹനവുമായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്! ഒരുപക്ഷേ ഇതിന് ഇരയാകുന്നവരെക്കാളും പതിന്മടങ്ങു ദുഃഖം അനുഭവിക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ടവരാകാം.


MV ആക്ട് സെക്ഷന്‍ 189 പ്രകാരം പൊതു സ്ഥലങ്ങളില്‍ റേസ് അല്ലെങ്കില്‍ അമിത വേഗതയില്‍ അപകടകാരമായി വാഹനമോടിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷനും ആദ്യ കുറ്റത്തിന് 5000 രൂപയും അല്ലെങ്കില്‍ 6 മാസത്തെ തടവും അതുമല്ലെങ്കില്‍ രണ്ടും കൂടെയോ ശിക്ഷാ വിധിക്കാവുന്നതാണ്. ഇതേകുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപാ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഇത്തരം കേസുകള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1989 സെക്ഷന്‍ 184, 189 പ്രകാരമാണ് കേസെടുക്കുന്നത്.

Tags