വർക്ക്ഷോപ്പിൽ കിടന്ന ബസിന് എം.വി.ഡിയുടെ പിഴ ; പരാതിയുമായി ഉടമ

google news
mvd

വണ്ടിപ്പെരിയാര്‍: വർക്ക്ഷോപ്പിൽ കിടന്ന ബസിന് പിഴ ചുമത്തി എം.വി.ഡി ബസിന് ഫിറ്റ്‌നസും ടാക്‌സുമില്ലെന്ന് പറഞ്ഞാണ്  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴയിട്ടത് . ഉടുമ്പന്‍ചോല ഓഫീസിലെ ഉദ്യോഗസ്ഥനെതിരേ ബസ് ഉടമ എ.എം. അഷ്‌റഫ് ഗതാഗതമന്ത്രിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കി.

ഫെബ്രുവരി അഞ്ചിന് വാഹനം വണ്ടിപ്പെരിയാറ്റിലെ വര്‍ക്ക്‌ഷോപ്പിലാണ് ഇട്ടിരുന്നത്. അന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത് സൈറ്റില്‍ അപ്ലോഡ് ചെയ്ത് പിഴയിട്ടെന്നാണ് ബസ് ഉടമയുടെ പരാതി. ബസുടമ വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.

Tags