ഹേമാകമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയുണ്ടാകും : എം വി ജയരാജൻ
കണ്ണൂർ : ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നയം സുവ്യക്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഓൺലൈൻ വഴിയും നേരിട്ടും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത തെന്നും എം വി ജയരാജൻ പറഞ്ഞു.മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.
also read : സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ മാസം 8 ലക്ഷം രൂപവരെ നേടാം, വമ്പന്‍ ഓഫറുമായി ഉത്തര്‍ പ്രദേശ്
കുറ്റം ചെയ്തവർ ആരായാലും സംരക്ഷിക്കപ്പെടില്ലെന്നും ജയരാജൻ പറഞ്ഞു. ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച ഏക സംസ്ഥാനം കേരളമാണ്. വിവരാവകാശ കമ്മീഷൻ തന്നെ ചൂണ്ടി കാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില കാര്യങ്ങൾ മാത്രമാണ് പുറത്ത് വിട്ടാതിരുന്നതെന്നും എം.വി ജയരാജൻ വ്യക്തമാക്കി.