എം.വി ജയരാജനെ വ്യാജസോഷ്യൽ മീഡിയ പ്രചാരണം നടത്തിയ കേസിൽ പാലക്കാട് സ്വദേശി അറസ്റ്റിൽ

MV Jayarajan   Fake social media campaign    A native of Palakkad was arrested in the case ,saynudheen
MV Jayarajan   Fake social media campaign    A native of Palakkad was arrested in the case ,saynudheen

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ  പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

"പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ' എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സ് അപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. "മുനീർ ഹാദി' എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. 

CPM Kannur district secretary MV Jayarajan filed a police complaint against false campaign

എം.വി.ജയരാജൻ സംസ്ഥാന പൊലിസ്  മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പൊലിസ്  നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ  അറസ്റ്റ് ചെയ്തത്.

Tags