എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ
Jan 13, 2025, 13:21 IST
ബത്തേരി: ജീവനൊടുക്കിയ വയനാട് ഡി.സി.സി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിങ്കൾ പകൽ 10.45 ഓടെയാണ് ബത്തേരിയിലെ വീട്ടിലെത്തിയത്. വിജയൻ്റെ മകൻ വിജേഷിനെയും മരുമകൾ പത്മജയേയും ആശ്വസിപ്പിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.
പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണമെന്ന് വിജേഷിനോടും പത്മജയോടും പറഞ്ഞു. വിജയൻ്റെയും മകൻ്റെയും മരണശേഷവും കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും കുടുംബത്തെ ആക്രമിച്ചു. ആവശ്യമെങ്കിൽ കുടുംബത്തിന് സംരക്ഷണം നൽകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു