പ്രതിപക്ഷ വേട്ടയ്ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുന്നു: എം.വി ഗോവിന്ദൻ

google news
szgd

കണ്ണൂർ: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തതിനെതിരെ കണ്ണൂരിൽ എൽ.ഡിഎഫ് പ്രതിഷേധം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. 

നരേന്ദ്ര മോദി നേരിട്ടാണ് പ്രതിപക്ഷ നേതാക്കളുടെ വേട്ടയ്ക്ക് നേതൃത്വം നൽകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്വ ധ്വംസനത്തിൻ്റെ പ്രകടമായ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ആർ.എസ്.എസ് അജൻഡയാണിത്. ഇതിനെ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ അതിശക്തമായി പ്രതിരോധിക്കും. കേരളത്തിൻ്റെ പ്രതിഷേധത്തിൽ അണി ചേർന്നയാളാണ് കെജ്രിവാൾ അകത്തുള്ള കെജ്രിവാളാണ് പുറത്തുള്ള കെജ്രിവാളിനെക്കാൾ ശക്തൻ ഇന്ത്യാ മുന്നണിയെ നില നിർത്താനുള്ള പോരാട്ടം തുടരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags