ആക്രമണത്തിന് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തും; കള്ളപ്രചാരകര്‍ക്കുള്ള മറുപടിയെന്ന് എം.വി ഗോവിന്ദന്‍
MV GOVINDAN

എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് നടപടി. ആക്രമണം ഒരാള്‍ ഒറ്റയ്ക്ക് ചെയ്തതല്ല. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്നും എം.വി ഗോവിന്ദന്‍  പറഞ്ഞു.

‘എകെജി സെന്റര്‍ ആക്രമണം നടന്നപ്പോള്‍ സിപിഐഎം തന്നെ ചെയ്യിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കൊലപാതകം നടന്നാലും സിപിഐഎം ചെയ്തതാണെന്നാണ് ആരോപിക്കുന്നത്. ഇത് ശീലമായ രീതിയാണ്. തീരുമാനിച്ച് പറയുന്നത് പോലെയാണ്.

ആക്രമണം ആസൂത്രണം ചെയ്തവരിലേക്ക് എത്താതിരിക്കാന്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതൊരാള്‍ ഒറ്റയ്ക്ക് ചെയ്ത സംഭവമല്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും. എല്ലാ തരത്തിലുള്ള കള്ളപ്രചാരകര്‍ക്കുമുള്ള മറുപടിയാണിത്. ‘ അദ്ദേഹം പറഞ്ഞു.

Share this story