അൻവറിന് പിന്നിൽ അവിശുദ്ധ ഐക്യമുന്നണിയെന്ന് എം.വി ഗോവിന്ദൻ ; കോഴിക്കോട് പൊതുസമ്മേളനത്തിൽ പങ്കെടുത്തവരിൽ പാർട്ടിക്കാരില്ലെന്നും വിശദീകരണം

MV Govindan says there is an unholy united front behind Anwar; It is also explained that there are no party members among those who participated in the Kozhikode public meeting
MV Govindan says there is an unholy united front behind Anwar; It is also explained that there are no party members among those who participated in the Kozhikode public meeting

കണ്ണൂർ: സി.പി.എമ്മിനും സർക്കാരിനുമെതിരെ നിരന്തരം ആരോപണം അഴിച്ചു വിടുന്ന  പി.വി അൻവറിന് പിന്നിൽ അവിശുദ്ധ ഐക്യമുന്നണി സഖ്യമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 'ജമാത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മുസ്ലിം. ലീഗും കോൺഗ്രസും ചേർന്ന അവിശുദ്ധ മുന്നണിയാണ് അൻവറിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം ഇടതുസർക്കാരിനും പാർട്ടിക്കു മെതിരെ ഇപ്പോൾ പ്രവർത്തിക്കുകയാണ്. ഇന്നലെ കോഴിക്കോട് നടന്ന അൻവറിൻ്റെ പൊതുയോഗത്തിൽ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്. ഈ കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ കണക്കുണ്ട്. 

ഇതിൽ ഒരാൾ മൂന്ന് വർഷം മുൻപെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമാണ്. മറ്റൊരാൾ സംഘടനയിൽ നിന്നും പുറത്താക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനും അല്ലാതെ മറ്റാരും അൻവറിൻ്റെ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് പൊതുസമ്മേളനം നടത്തിയ ശേഷം തൊണ്ടവേദനയായതിനാൽ ഇനി പൊതുസമ്മേളനങ്ങൾ ഇപ്പോഴില്ലെന്നാണ് അൻവർ പറയുന്നത്. 

MV Govindan says there is an unholy united front behind Anwar; It is also explained that there are no party members among those who participated in the Kozhikode public meeting

അൻവറെക്കാൾ വലിയ കരുത്തുള്ളവർ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാർട്ടിയാണിതെന്ന് ഓർക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങൾ സാമാന്യജനങ്ങളെ അണിനിരത്തി നേരിടും. ഈ കാര്യത്തിൽ കോടിയേരി കാണിച്ച മാതൃക പാർട്ടിയൊറ്റക്കെട്ടായി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ അദ്ധ്യക്ഷനായി. എം.വി ജയരാജൻ സ്വാഗതം പറഞ്ഞു.

Tags