ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ല; ബില്‍ ഒപ്പിടാതിരിക്കാനുള്ള അധികാരമില്ലെന്ന് എം.വി.ഗോവിന്ദന്‍
MV GOVINDAN


 ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ലെന്നും സര്‍ക്കാരിന്റെയും നിയമസഭയുടെയും ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.

സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ ഭരണഘടനാപരമായ അന്തസും മാന്യതയും പാലിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അയോഗ്യരായവര്‍ അയോഗ്യത ഭരണഘടനയ്ക്കു സമ്മാനിക്കുമെന്ന ബി.ആര്‍.അംബേദ്കറുടെ മുന്നറിയിപ്പാണ് ഗവര്‍ണര്‍ യാഥാര്‍ഥ്യമാക്കിയതെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം ഭരണഘടനാവിരുദ്ധം തന്നെയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബില്‍ പെട്ടെന്ന് നിയമമാകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബില്ലില്‍ ഒപ്പിടാതെ താമസിപ്പിക്കുന്നത് പതിവാണെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.

Share this story