വിദേശ സർവകലാശാലകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാർത്ഥികൾ പുറത്തുപോകാതിരിക്കാൻ; എം.വി ഗോവിന്ദൻ

mv govindan

കണ്ണൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാർത്ഥികൾ പുറത്തുപോകാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മെറിറ്റ് പാലിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അവർ നടത്തുക. ഈ കാര്യം സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 

സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം ഒരിക്കലും എതിർത്തിട്ടില്ല അതിന് എതിര് നിൽക്കാൻ കഴിയില്ല എന്നും എം. വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ സ്വകാര്യ നിക്ഷേപം പുതിയ കാര്യമല്ല.
സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Tags