മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

accident-alappuzha

എറണാകുളം :  മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.അപകടത്തില്‍ തൊടുപുഴ സ്വദേശി മുഹമ്മദ് നബീലിനാണ് ജീവന്‍ നഷ്ടമായത്. പേഴയ്ക്കപ്പിള്ളിയില്‍ തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്താണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുകയായിരുന്ന ബൈക്ക് തടി കയറ്റി വന്ന ലോറിയുടെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നബീലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകാരണം വ്യക്തമല്ല. മൂവാറ്റുപുഴ പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story