ഹരിത വിവാദത്തില്‍ പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാന്‍ മുസ്ലിം ലീഗ് നീക്കം

google news
ഹിജാബ് വിവാദത്തിന് പിന്നില്‍ ഫാസിസ്റ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളാണെന്ന് ഫാത്തിമ തഹ്‌ലിയ

എംഎസ്എഫില്‍ നിന്നും ഹരിതയില്‍ നിന്നും പുറത്താക്കിയ നേതാക്കളാ തിരിച്ചെടുക്കാന്‍ മുസ്ലിം ലീഗ് നീക്കം. യൂത്ത് ലീഗ് ഭാരവാഹിത്വം നല്‍കി തിരിച്ചെടുക്കാനാണ് തീരുമാനം. ഖേദം പ്രകടിപ്പിച്ച് നേതാക്കള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ലത്തീഫ് തുറയൂര്‍, ഫവാസ് , നജ്മ തബ്ഷീറ, ഫാത്തിമ തഹ്ലിയ എന്നിവരെ തിരിച്ചെടുക്കുന്നത്.

എന്നാല്‍, ഇതിനെതിരെ എതിര്‍പ്പുമായി എംഎസ്എഫ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയത് . ലീഗ് നേതാക്കളെ എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചു. എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റാണ് ഫാത്തിമ തഹ്ലിയ.

Tags