മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് മുസ്ലീം ലീഗ്

google news
league

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വിഷയത്തില്‍ നിര്‍ണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്. മുന്നണി യോഗത്തിന് മുമ്പായി മുസ്‌ലീം സംസ്ഥാന സെക്രട്ടറിയേറ്റും നേതൃസമിതി യോഗവും ചേരും. സീറ്റ് ആവശ്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് ലീഗ് ഒരുങ്ങുന്നത്. രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യം വെച്ചാണ് ലീഗ് നീക്കം

ഈ മാസം 14 ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് വിഷയത്തില്‍ അന്തിമ തീരുമാനം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇത്തവണ മൂന്നാം സീറ്റ് എന്ന വിഷയത്തില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സീറ്റ് ആവശ്യവുമായി മുന്നോട്ട് പോയാല്‍ കോണ്‍?ഗ്രസ് ഹൈക്കമാന്റ് അടക്കമുള്ളവരുടെ ഇടപെടലുകലും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

Tags