സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേര്‍ന്നു
Sep 2, 2024, 20:57 IST
ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സംഗീത സംവിധായകനെ ഷാൾ
തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേര്‍ന്നു . തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പർഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹൻ സിതാരയ്‌ക്ക് അംഗത്വം നൽകിയത്.
ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സംഗീത സംവിധായകനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീരകരിച്ചത്. രാജ്യത്തൊട്ടാകെ ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പെയിന് ഇന്ന് തുടക്കമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ തലത്തിൽ ഉദ്ഘാടനം നിർവഹിച്ചത്.
1986 ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധയകനായി മോഹൻ സിത്താര അരങ്ങേറിയത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായി. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ് സംഗീതം പകർന്നത്.