കണ്ണൂരിൽ വിമുക്‌ത ഭടൻ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം
തൃശ്ശൂരിൽ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കണ്ണൂർ : പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെഡി ഫ്രാൻസിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്‌ച രാവിലെയാണ് ലാൽ മരിച്ച വിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്‌ക്വാഡും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പ്രിൻസിയാണ് ഫ്രാൻസിസിന്റെ ഭാര്യ. അലൻ, അൽജോ എന്നിവർ മക്കളാണ്.

Share this story