ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവാക്കരുതെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ‍
sreeram

പത്രപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവാക്കരുതെന്ന് സര്‍ക്കാർ ഹൈക്കോടതിയിൽ‍. നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള തിരുവനന്തപുരം സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സെഷൻസ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയതോടെ കേസ്, അഡീഷനൽ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്ക് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നതിനു തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടനേ രക്ത സാമ്പിള്‍ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് പാലിക്കാത്തതോടെ , ഏറെ വൈകിയെടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്‍റെ അളവില്ലെന്നായിരുന്നു കെമിക്കല്‍ അനാലിസിസ് ലാബിന്‍റെ റിപ്പോര്‍ട്ട്. ഇതോടെയാണ് മനഃപൂർവമായ നരഹത്യ എന്നതിൽ നിന്ന് മനഃപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പിലേക്ക് കേസ് മാറിയിരുന്നത്.

Share this story