ഓട്ടോക്കൂലി ചോദിച്ചതിന് കൊലപാതക ശ്രമം ; പ്രതിക്ക് 10 വർഷം തടവ്
Thu, 5 May 2022

കോഴിക്കോട്: ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് ഉണ്ടായ വിരോധത്തെ തുടർന്ന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കരമന മേലേക്കോട്ടു പുത്തന്‍ ഹൗസില്‍ കിരണി(40)നെയാണ് കോടതി ശിക്ഷിച്ചത്.
കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജി കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ പരിക്കേറ്റ ഓട്ടോഡ്രൈവർക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 3 മാസവും കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.