പ്രോസിക്യൂട്ടറെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു; അഭിഭാഷകനെ പിടികൂടിയത് കേരളത്തിൽനിന്ന്
gtguf

തിരുപ്പൂര്‍: മഹിളാ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജമീല ബാനുവിനെയും (45) മകള്‍ അമീര്‍ നിഷയെയും (20) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അഭിഭാഷകന്‍ അബ്ദുള്‍ റഹ്‌മാന്‍ ഖാനെ (25) ചൊവ്വാഴ്ച അറസ്റ്റുചെയ്തു. കേരളത്തില്‍ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍നിന്നാണ് തിരുപ്പൂര്‍ പോലീസിന്റെ പ്രത്യേകസംഘം പ്രതിയെ പിടികൂടിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ വി. അനില്‍ കുമാര്‍ പറഞ്ഞു.

അവിടെയുള്ള ബന്ധുവിന്റെ വീട്ടിനടുത്തുവെച്ചാണ് പ്രതിയെ പിടിച്ചത്. പ്രതിക്കെതിരേ മുന്‍പും രണ്ട് കേസുകളുണ്ട്. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് അമീര്‍ നിഷയുടെ പരാതിയെത്തുടര്‍ന്ന് സേലം പോലീസ് അബ്ദുല്‍ റഹ്‌മാനെ ജയിലിലടച്ചിരുന്നു. ഈ വിരോധത്തെത്തുടര്‍ന്നാണ് നഗരത്തിലെ തിരുപ്പൂര്‍ കുമാരന്‍ റോഡിനോടുചേര്‍ന്നുള്ള ബെസ്റ്റ് കോംപ്ലക്‌സിലെ ജമീല ബാനുവിന്റെ ഓഫീസില്‍ക്കയറി പ്രതി ഇരുവരെയും വെട്ടിയത്.

തലയ്ക്കും ദേഹത്തും മുറിവേറ്റ രണ്ടുപേരും കോയമ്പത്തൂരില്‍ ചികിത്സയിലാണ്. സംഭവശേഷം പ്രതി ഒളിവിലായിരുന്നു.

Share this story