മൂന്നാറിൽ ലയങ്ങളിൽ വീണ്ടും തീപിടിത്തം

google news
njvgv

അ​ടി​മാ​ലി : മൂ​ന്നാ​റി​ൽ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ വീ​ണ്ടും തീ​പി​ടു​ത്തം. ല​യ​ങ്ങ​ൾ ക​ത്തി അ​മ​ർ​ന്നു.

മൂ​ന്നാ​ർ നെ​റ്റി​കു​ടി സെ​ൻ​ട്ര​ൽ ഡി​വി​ഷ​നി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 4 . 30ന്​ ​തീ പ​ട​ർ​ന്ന് പി​ടി​ച്ച​ത്. 11 വീ​ടു​ക​ൾ ക​ത്തി​യ​മ​ർ​ന്നു. തീ ​പ​ട​രു​ന്ന​ത് ക​ണ്ട് എ​ല്ലാ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.

കെ​ട്ടി​ട​ങ്ങ​ളും ന​ശി​ച്ചു. ഈ ​വ​ർ​ഷം മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് മൂ​ന്നാ​റി​ൽ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ തീ ​പ​ട​രു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ന​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന മൂ​ന്നാ​റി​ൽ പു​ൽ​മേ​ടു​ക​ളും മ​റ്റും ക​രി​ഞ്ഞു​ണ​ങ്ങി. വ​ര​യാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ രാ​ജ​മ​ല​യി​ൽ കാ​ട്ടു​തീ​ക്കെ​തി​രെ​വ​നം വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

Tags