കഴക്കൂട്ടത്ത് റിസോർട്ടിലെ പാർട്ടിക്കായി വിതരണം ചെയ്യാനെത്തിച്ച എം ഡി എം എയുമായി നഗരസഭ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
kazhakoottam

കഴക്കൂട്ടം: സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടിക്കിടെ വിതരണം ചെയ്യാനെത്തിച്ച മാരക ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കഠിനംകുളം പോലീസിന്റെ പിടിയിലായി.

നഗരസഭാ ജീവനക്കാരനായ ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ ശിവപ്രസാദ്(29), വെഞ്ഞാറമൂട് തേമ്പാമൂട് കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍(24) എന്നിവരാണ് പിടിയിലായത്. ശിവപ്രസാദ് എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നതായി കഠിനംകുളം പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

കഠിനംകുളം തോണിക്കടവിനു സമീപത്തെ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യാന്‍ കാറില്‍ കൊണ്ടുവരുന്നതിനിടെയാണ് കഠിനംകുളം എസ്.ഐ. സുധീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.

മൂന്ന് ചെറിയ കവറുകളില്‍ ലഹരിവസ്തുക്കള്‍ നിറച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share this story