മുല്ലപെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയില്‍

mullaperiyardam

ദില്ലി: മുല്ലപെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയില്‍. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കി.


മരംമുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കേരളത്തിന് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു.  

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതും മരംമുറിക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സേഫ്റ്റി ആക്ട് പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷവും തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമുണ്ടാകുന്നില്ലെന്നും കേരളം പ്രതിബന്ധ നടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
 

Share this story