മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി
mukeshambani
അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്. മുകേഷിനൊപ്പം മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചൻ്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.

ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി.

അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്. മുകേഷിനൊപ്പം മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചൻ്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചൻ്റും ദര്‍ശനം നടത്തിയിരുന്നു.

 ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെ കാണിക്കയായി സമര്‍പ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് ദര്‍ശനം നടത്തിയിരുന്നു.

Share this story