സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്‌നേഹിയുണ്ട്; ഇത് ബിജെപി മുതലെടുക്കുകയാണ്; മുകേഷ്

google news
mukesh suresh gopi

കൊല്ലം: സംസ്ഥാനത്ത് ഇത്തവണ ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സിനിമാതാരങ്ങളാണ് സുരേഷ് ഗോപിയും മുകേഷും. സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി തൃശ്ശൂരിലും മുകേഷ് എൽഡിഎഫ് സ്ഥാനാർഥിയായി കൊല്ലത്തുമാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ ബിജെപി സ്ഥാനാർഥിയായ സുരേഷ്ഗോപിയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുകേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞത്.  

സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണെന്നും ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നതെന്നും മുകേഷ് ആരോപിച്ചു. സുരേഷ് ഗോപിയെ പ്രകോപിതനാക്കി അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യസ്‌നേഹിയുണ്ട് അതുകൊണ്ട് അങ്ങനെ ചെയ്യരുതെന്നും മുകേഷ് പറഞ്ഞു.