വീരമലകുന്ന് മണ്ണൊലിപ്പ് തടയുന്നതിനുള്ള നിർമാണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കും : മന്ത്രി മുഹമ്മദ് റിയാസ്

PA Mohammed Riaz

തിരുവനന്തപുരം: വീരമലകുന്ന് മണ്ണൊലിപ്പ് തടയുന്നതിനുള്ള നിർമാണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത-66 ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്ന ജില്ലയാണ് കാസർകോട്. കാസർകോട് ജില്ലയിലെ ദേശീയപാത പ്രവർത്തിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വീരമലകുന്നില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

എം.എല്‍.എ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തന്നെ വീരമലകുന്ന് സംരക്ഷിക്കുന്നതിന് കൂടി പദ്ധതി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നല്‍കി. ഇതിന്റെ ഭാഗമായി 450 നീളത്തില്‍ റീട്ടെയിനിങ് വാള്‍ നിർമിക്കുന്നു എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. ഇതില്‍ 400 മീറ്റര്‍ പൂര്‍ത്തിയായതായും എൻ.എച്ച്.എ.ഐ അറിയിച്ചു.

ബാക്കി 50 മീറ്റര്‍ കൂടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കി. സംരക്ഷണഭിത്തി പൂര്‍ത്തിയായ ശേഷം "സ്ലോപ്പ് പ്രൊട്ടക്ഷൻ വിത്ത് സോയിൽ നയിലിങ്” എന്ന പ്രവർത്തി കൂടി അവിടെ നടപ്പിലാക്കും.

ഭാവിയിലും അവിടെ മണ്ണൊലിപ്പ് തടയാന്‍ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം കൊണ്ട് ആ പ്രവർത്തി 450 പൂര്‍ത്തീകരിക്കാം എന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നതെന്നും എം. രാജഗോപാലന്‍ അവതരിപ്പിച്ച സബ്മിഷന് നിയമസഭയിൽ പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി.

Tags