മുതലപ്പൊഴിയിൽ വീണ്ടും വള്ളംമറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക്

The boat capsized again in Mudalpozhi

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽപ്പെട്ട്  വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.   ഒരാൾ കടലിലേക്ക് തെറിച്ച് വീണു.തെറിച്ച് വീണ മത്സ്യത്തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.

ഇന്ന് ഉണ്ടായ രണ്ടാമത്തെ അപകടം ആണിത്. ഇന്ന് രാവിലെ 6:45 ഓടെ അപകടം നടന്നിരുന്നു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.


അതേസമയം കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി . പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ മേഖലയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. ഇവിടങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുള്ള ക്രമീകരണമൊരുക്കിയതിനാൽ വലിയ അപകടം ഒഴിവായി.

Tags