എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം വി ഗോവിന്ദൻ

MT Writer who recognized the presence of the Left in Kerala : MV Govindan
MT Writer who recognized the presence of the Left in Kerala : MV Govindan

കണ്ണൂർ : കേരളീയ സമൂഹത്തിൽ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എം.ടി യെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തളിപറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങളിൽ പക്വതയാർന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. കേരളത്തിൽ സി.പി.എം ഇല്ലാതിരുന്നെങ്കിൽ എന്താകും അവസ്ഥയെന്ന് ചിന്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. തൻ്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും സിനിമയിലുടെയും മലയാളികളുടെ മനസിൽ ഇടം നേടിയ സാഹിത്യകാരനായിരുന്നു അദ്ദേഹം.

മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം ടി വാസുദേവൻ നായരെന്ന്  എം വി ​ഗോവിന്ദൻ പറഞ്ഞു. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കുമെന്ന് അദ്ദേഹം അനുശോച സന്ദേശത്തിൽ പറഞ്ഞു.

മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എംടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും. ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും.

ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ  വികാരങ്ങളെല്ലാം എംടി അക്ഷരങ്ങളിൽ ചാലിച്ചു. മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും എം.വി ഗോവിന്ദൻ അനുസ്മരിച്ചു.

Tags