എം ടി യുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ടി പത്മനാഭൻ

mt vasudevan nair and  T Padmanabhan
mt vasudevan nair and  T Padmanabhan

കണ്ണൂർ:എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ കണ്ണൂരിൽ അനുസ്മരിച്ചു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. 

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് പോകാന്‍ കഴിയാതെയിരുന്നത്. എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത് രണ്ട് കൊല്ലം മുന്‍പാണ്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല.

എന്നെപ്പോലെയല്ല എംടി. എം ടി പല മേഖലകളിലും കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകം വിശാലമാണ്.ഈ നഷ്ടം മലയാള സാഹിത്യത്തിൽ എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.

Tags