സംസ്ഥാനത്ത് കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമം നടക്കുമ്പോള്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ നിലനിര്‍ത്തുന്നു ; എംടി രമേശ്

google news
m t ramesh
തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പൗരത്വഭേദഗതിയുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇടത് വലത് മുന്നണികള്‍ ആവശ്യപ്പെടുന്നു.

 എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു.

കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമം നടക്കുമ്പോള്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ നിലനിര്‍ത്തുന്നു എന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

Tags