അമ്പതിലേറെ തവണ ട്രാഫിക് ലംഘനം നടത്തിയ യുവാക്കളെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

google news
bike

അമ്പതിലേറെ തവണ ട്രാഫിക് ലംഘനം നടത്തിയ യുവാക്കളെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. മട്ടന്നൂര്‍ സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് എംവിഡി പിടികൂടിയത്. ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ സഞ്ചരിക്കുകയും സ്ഥിരമായി എഐ ക്യാമറകളെ നോക്കി പലതരം അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്. ഇരിട്ടി പയഞ്ചേരിയിലെ എഐ ക്യാമറ നോക്കിയാണ് ഇവര്‍ സ്ഥിരമായി അഭ്യാസങ്ങള്‍ കാണിച്ചിരുന്നത്.
കുറ്റകൃത്യങ്ങളില്‍ പിഴയടയ്ക്കാന്‍ പലതവണ നോട്ടീസ് അയച്ചെങ്കിലും ഇവര്‍ പിഴയടയ്ക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ അഭ്യാസങ്ങള്‍ തുടരുകയും ചെയ്തു. മാര്‍ച്ച് എട്ടിന് സമാനമായി നിയമം ലംഘിക്കുകയും എഐ ക്യാമറ നോക്കി അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തതോടെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എഐ ക്യാമറ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരീക്ഷിക്കുന്നതാണെന്നായിരുന്നു മറുപടി.
യുവാക്കളുടെ മറുപടിയില്‍ തൃപ്തരാകാത്ത എംവിഡി മൂവരുടെയും ലൈസന്‍സ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്. മാത്രമല്ല മൂന്ന് ദിവസത്തെ ഡ!്രൈവിങ് റിസര്‍ച്ച് കോഴ്‌സില്‍ പങ്കെടുക്കാനും നിര്‍ദ്ദേശിച്ചു. ഇതിനായി എടപ്പാളിലേക്കാണ് ഇവരെ അയച്ചത്. ഇതിന് പുറമെ ജനസേവനം നടത്തണമെന്നാണ് നിര്‍ദ്ദേശം.

Tags